കോഴിക്കോട് ജില്ലയിലെ മായനാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു പുണ്യ സങ്കേതമാണ് തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്. നൂറ്റാണ്ടുകളുടെ ആത്മീയ തപശ്ശക്തിയും പ്രകൃതി മനോഹരമായ പച്ചപ്പും നിറഞ്ഞ ഈ നാഗസങ്കേതത്തിൽ ദിവ്യനായ ഋഷീശ്വരൻ സമാധി പൂണ്ടതായാണ് ഐതിഹ്യം.
സർപ്പദോഷങ്ങൾ, രാഹു-കേതു ദോഷങ്ങൾ, കുടുംബ ദുരിതങ്ങൾ എന്നിവ അകറ്റി സർവ്വ മംഗളങ്ങളും അനുഗ്രഹങ്ങളും വർഷിക്കുന്ന സങ്കേതമാണിത്. ഇവിടെ നാഗരാജാവും നാഗയക്ഷിയും ശ്രീ ദുർഗ്ഗാ ഭഗവതിയും ഒരേപോലെ ഭക്തജനങ്ങളുടെ ദുഃഖങ്ങൾ പരിഹരിച്ച് അഭയമരുളുന്നു.
എല്ലാ വർഷവും കുംഭ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവം, നാഗപ്പാട്ട്, തിറ മഹോത്സവം എന്നിവയിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കുചേർന്ന് പ്രാർത്ഥിക്കുന്നു.